Sunday, October 13, 2024

500 കമ്പനികളില്‍ 90,849 തൊഴിലവസരങ്ങള്‍: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയില്‍ ഇപ്പോൾ തന്നെ അപേക്ഷിക്കാം

PM Internship Program

500 കമ്പനികളില്‍ 90,849 തൊഴിലവസരങ്ങള്‍: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയില്‍ ഇപ്പോൾ തന്നെ അപേക്ഷിക്കാം!

പിഎം ഇൻ്റേൺഷിപ് പദ്ധതിയുടെ ഭാഗമായി ഇന്നലെ വരെ 90,000-ത്തിലധികം ഇൻ്റേൺഷിപ് അവസരങ്ങൾ വിവിധ കമ്പനികൾ പോർട്ടലിൽ റിപ്പോർട്ട് ചെയ്‌തതായി കേന്ദ്രവൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിനകം 130-ലധികം വമ്പൻ കമ്പനികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മുത്തൂറ്റ് ഫിനാൻസ്, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ഐഷർ എന്നിവയാണ് മുഖ്യമായും രജിസ്റ്റർ ചെയ്ത പ്രമുഖ കമ്പനികൾ.

22 മേഖലകളിൽ അവസരങ്ങൾ

ഓയിൽ, ഗ്യാസ്, ഊർജ മേഖലയാണ് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്നത്. ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി, ഓട്ടമോട്ടീവ്, ബാങ്കിങ്, ഏവിയേഷൻ തുടങ്ങിയ മറ്റു പ്രധാന മേഖലകളിലും പ്രവർത്തിക്കാൻ അവസരങ്ങൾ ഉണ്ട്. രാജ്യത്തിന്റെ 650 ജില്ലകളിൽ യുവാക്കൾക്ക് ഇതിനകം അവസരങ്ങൾ ലഭ്യമാണ്.

ഒക്ടോബർ 12 മുതൽ അപേക്ഷ സമർപ്പിക്കാം

നാലു ദിവസങ്ങൾക്കുള്ളിൽ (ഒക്ടോബർ 12 മുതൽ) വിദ്യാർഥികൾക്ക് ഈ പോർട്ടൽ വഴി ഇൻ്റേൺഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കാം. പിഎം ഇൻ്റേൺഷിപ് പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചാൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയം പരിശോധിച്ച്, എല്ലാ കമ്പനികൾക്കും ആവശ്യമായ ഉദ്യോഗാർഥികളുടെ പട്ടിക നൽകും. ഈ ചുരുക്കപ്പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് അവസരം ലഭിക്കുക.

12 മാസം നീളുന്ന ഇന്റേൺഷിപ്

പദ്ധതിയുടെ ഭാഗമായി 12 മാസം നീളുന്ന ഇൻ്റേൺഷിപ് ലഭിക്കുന്നവർക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപൻഡും ഒറ്റത്തവണ സഹായമായി 6000 രൂപയും ലഭ്യമാക്കും. കൂടാതെ, കമ്പനിയിലൂടെ പ്രായോഗിക തൊഴില്പരിശീലനം ലഭിക്കും.

CSR ഫണ്ടുകൾ ഉപയോഗിക്കാം

ഇന്റേൺഷിപ് ചെയ്യുന്നവർക്കു പരിശീലനം നൽകുന്നതിന്റെ ചെലവും റ്റൈപൻഡ് തുകയുടെ 10% വരെ കമ്പനികൾക്ക് സിഎസ്ആർ ഫണ്ടിൽനിന്ന് ഉപയോഗിക്കാം.

തൊഴിൽപരിശീലനത്തിന്റെ പ്രധാന്യം

കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ച്, ഇൻ്റേൺഷിപ് കാലയളവിന്റെ പകുതിയെങ്കിലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് ചെയ്യണം. വെറും ക്ലാസുകൾ മാത്രമായി ഒതുക്കാതെ തൊഴിൽപരിശീലനവും നൽകണമെന്ന് സർക്കാർ നിർദേശിക്കുന്നു.

പ്രമുഖ പദ്ധതിയുടെ ധനകാര്യ വിനിയോഗം

പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 19,000 കോടി രൂപയും, രണ്ടാം ഘട്ടത്തിന് 44,000 കോടി രൂപയും കേന്ദ്രം വിനിയോഗിച്ചിട്ടുണ്ട്. അടുത്ത 5 വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് മികച്ച 500 കമ്പനികളിൽ ഇൻ്റേൺഷിപ് അവസരങ്ങൾ നൽകുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.

അപേക്ഷ സമർപ്പിക്കുക:

വിശദവിവരങ്ങൾക്ക് വിളിക്കു: 1800116090 (ടോൾ ഫ്രീ)

No comments:

Post a Comment

Bank of Baroda Office Assistant Job Notification 2025 - 500Vacancies / 19 in Kerala

Bank of Baroda Office Assistant Job Notification 2025 Bank of Baroda Office Assistant Job – Opportunity for 10th Pass Cand...